എനിക്ക് നീ പ്രണയം നിഷേധിക്കരുത്..അതിന്റെ വേദന ഭയാനകമാണ്..
Date: 02 Jul 2019 ജീവിതം എഴുതുക എന്നത് പ്രയാസകരമാണ്. മനസിലെ വിങ്ങലുകളെ അതേപടി പകർത്താൻ ഒരു വാക്കുകൾക്കും കഴിയില്ലല്ലോ..?. എങ്കിലും ...
https://midhundast.blogspot.com/2019/07/blog-post.html
Date: 02 Jul 2019
ജീവിതം എഴുതുക എന്നത് പ്രയാസകരമാണ്. മനസിലെ വിങ്ങലുകളെ അതേപടി പകർത്താൻ ഒരു വാക്കുകൾക്കും കഴിയില്ലല്ലോ..?. എങ്കിലും എഴുതാൻ തന്നെ തീരുമാനിച്ചു. എഴുതിയാൽ നഷ്ടമാവുന്നത് തിരിച്ചു കിട്ടും എന്ന് കരുതിയില്ല. ഞാൻ എന്നെ മറക്കാതിരിക്കാൻ, ഞാൻ ഏറ്റവും കൊതിച്ച എന്റെ നഷ്ട സ്വാപ്നങ്ങളെ മറക്കാതിരിക്കാൻ, പ്രണയം എന്നെ കോമാളി ആക്കാതിരിക്കാൻ, എനിക്ക് എന്നെ തന്നെ ആശ്വസിപ്പിക്കാൻ. എഴുതണം..
സർവ ശക്തനായ ഒരുവനുണ്ടെങ്കിൽ ഇതെന്റെ പ്രാർത്ഥനയാണ് ഇനിയെനിക്കൊരു ജന്മമുണ്ടെങ്കിൽ, നീ എനിക്ക് മോക്ഷം നിഷേധിക്കുകയാണെങ്കിൽ, എനിക്കൊരു പുനർജന്മം ഉണ്ടെങ്കിൽ എന്റെയീ വാചകങ്ങൾ കാണാതിരിക്കരുത് എനിക്ക് പ്രണയം നിഷേധിക്കരുത്..അതിന്റെ വേദന ഭയാനകമാണ്..