What is LOVE..? ♥️ | പ്രണയം..? ♥️

ലോകത്തിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് പ്രണയം. എന്താണു പ്രണയം ....? എത്രപേരോടു പ്രണയം തോനാം .......


ലോകത്തിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് പ്രണയം.


എന്താണു പ്രണയം ....? എത്രപേരോടു പ്രണയം തോനാം ......?  ഒരേ സമയം നാലും അഞ്ചും പ്രണയനികളുള്ള ആളുകൾ വരെ ഉണ്ട് .


പ്രണയം എന്നത് ഒരു താൽക്കാലികമായ വികാരമോ ഭാവമോ അല്ല എന്നതാണ് സത്യം..നമ്മുടെ വികാരങ്ങളും വിചാരങ്ങളും ഭാവങ്ങളും ഓരോ നിമിഷവും മാറിമറിയും . പക്ഷെ സത്യവും അതിർ വരമ്പുകൾ ഇല്ലാത്തതുമായ പ്രണയം ഒരിക്കലും അവസാനിക്കുന്നതോ മാറ്റങ്ങൾക്കു വിദേയമോ അല്ല . അതു ശാശ്വതമായ ഒന്നാണ്.

പ്രണയിക്കുക പ്രണയിക്ക പെടുക എന്നതൊക്കെ ഒരു ഭാഗ്യം കൂടിയാണ്. നമ്മൾ സാധാരണയായി പറയുന്ന ഒരു വാചകം ഉണ്ട്. ലോകത്തിൽ പ്രണയിക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്ന്. സത്യത്തിൽ ലോകത്തിൽ എല്ലാവരും പ്രണയിച്ചവരാണോ..? 

പലപ്പോഴും തെറ്റുദ്ധരിക്കപ്പെടുന്ന രണ്ടു കാര്യങ്ങൾ ആണ് പ്രണയവും അടുപ്പവും. ( അടുപ്പം എന്നു ഞാൻ പറഞ്ഞത് നമ്മൾ പലപ്പോഴും പ്രണയം എന്നു തെറ്റുധരിക്കുന്ന ഒരാളോട് നമുക്ക് അളവിൽ കൂടുതൽ തോന്നുന്ന ഇഷ്ടത്തെ ആണ്. )

നമുക്ക് ഒരു അടുപ്പം ഉണ്ടാവുമ്പോൾ നാം സ്നേഹിക്കുന്നത് നമ്മളെ തന്നയാണ് എന്നതാണ് സത്യം .

നാം സ്നേഹിക്കുന്നവരിൽ നമ്മളെ തന്നെ കാണാൻ കഴിയുന്നതാണ്  പ്രണയം. നമ്മൾ സ്നേഹിക്കുന്ന ആളെ  നമ്മളിൽ കാണാൻ കഴിയുന്നതാണ് പ്രണയം . അങ്ങനെ ആവുമ്പോൾ അവിടെ   ആഗ്രഹങ്ങൾക്കും  മോഹങ്ങൾക്കും  സ്ഥാനമില്ലല്ലോ ..!

രണ്ടു ഓപ്പോസിറ്റ്  സെക്‌സ്  തമ്മിലുള്ള  അട്രാക്ഷനെ  പലപ്പോഴും പ്രണയമായി തെറ്റ് ധരിക്കാറുണ്ട് .അവിടെ പ്രണയിക്കുന്നു എന്ന് പറയുന്നവർ അവർ  ഒരുമിച്ചാൽ  അനുഭവിക്കാൻ പോവുന്ന മാനസികമായും ചിലപ്പോൾ ശാരീരികമായും ഉള്ള  സുഗങ്ങളെ പറ്റി ചിന്തിക്കുന്നവരാകും . അതു  തന്നോടു തന്നുള്ള പ്രണയമാണ് .

അത്തരം  സുഖങ്ങൾ  എവിടെ ഒക്കെ ഉണ്ടോ അവരോടൊക്കെ അവർക്കു സ്നേഹം തോനാം. അത് ഒരിക്കലും പ്രണയമല്ല. അട്രാക്ഷൻ അല്ലെങ്കിൽ അടുപ്പം മാത്രമാണ് . പലപ്പോഴും ഇത്തരം അടുപ്പങ്ങൾ വിവാഹത്തിൽ അവസാനിക്കും . മനുഷ്യന്റെ മോഹങ്ങ്ങൾക്കും  ആഗ്രഹങ്ങൾക്കും അവസാനമില്ലല്ലോ ...! അത് കൊണ്ടുതന്നെ വിവാഹശേഷം മറ്റൊരാളോട് അടുപ്പം തോന്നാം .

പ്രണയം മനസുകൾ തമ്മിലുള്ള അടുപ്പം അല്ല .ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധമാണ് . പ്രണയത്തിന്റെ ചിഹ്നം ഹ്രദയമാണല്ലോ.

പ്രണയിക്കുന്നവർക്കിടയിൽ മറ്റൊരാൾ  ഒരിക്കലും വരില്ല .കാരണം അവർ  ഒന്നു തന്നെ ആണ് എന്നതാണ് .

തങ്ങൾ രണ്ടാണ്  എന്നത്  അവർ മറന്നു പോവുന്ന ഒരവസ്ഥ .

കഥകളിലും  കവിതകളിലും സാഹിത്യങ്ങളിലും ഇതൊക്കെ  കേൾക്കാനും പറയാനും എളുപ്പമാണ് .

പലരും  പറയും ഇതൊന്നും  ഒരിക്കലും നടക്കാത്ത  സ്വപ്‌നങ്ങൾ മാത്രമാണ്  എന്ന് . ചിലർ പറയും ഇങ്ങനൊക്കെ ചിന്തിക്കുന്നവർക്ക് ഭ്രാന്താണ്  എന്ന് . ഇവർ പ്രാക്റ്റിക്കൽ  അല്ല എന്ന് .
ഇതിനൊക്കെ ഒറ്റ മറുപടിയേ ഉള്ളൂ..ലോകത്തിൽ എല്ലാവരും പ്രണയിക്കുന്നില്ല ..പ്രണയിക്കാൻ കഴിഞ്ഞവരും പ്രണയിക്കപെട്ടവരും ഭാഗ്യവാൻ മാരാണ് ..ഒരുപക്ഷെ  ദൈവം അനുഗ്രഹിച്ചു  വിട്ടവർ 

Location: Kerala, India

Related

Views 6377395139047147265

Post a Comment

emo-but-icon

item